ഇന്ത്യ-വെസ്റ്റിൻഡീസ് ട്വന്‍റി ട്വന്‍റി പരമ്പരക്ക് ഇന്ന് തുടക്കം.

21

ഇന്ത്യ-വെസ്റ്റിൻഡീസ് ട്വന്‍റി ട്വന്‍റി പരമ്പരക്ക് ഇന്ന് തുടക്കം. പരമ്ബരയിലെ ആദ്യ മത്സരം ഇന്ന് രാത്രി എട്ട് മണിക്ക് ആരംഭിക്കും.ടെസ്റ്റ് പരമ്ബരയും ഏകദിന പരമ്ബരയും സ്വന്താക്കിയാണ് വെസ്റ്റിൻഡീസിനെതിരെ ടി ട്വന്‍റി പരമ്ബരയ്ക്ക് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്.

അവസാന ഏകദിന മത്സരം നടന്ന ട്രിനിഡാഡിലെ ബ്രയാൻ ലാറ സ്റ്റേഡിയത്തില്‍ പരമ്ബര നേടാനാണ് ഇന്ത്യയുടെ തയ്യാറെടുപ്പുകള്‍ ആള്‍റൌണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ടീമില്‍ മലയാളി താരം സഞ്ജു സാംസണും ഇടംപിടിച്ചേക്കും.

രോഹിത് ശര്‍മയും വീരാട് കോഹ്ലിയും മുഹമ്മദ് ഷമിയും ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. തന്‍റെ ടെസ്റ്റ് അരങ്ങേറ്റത്തില്‍ മിന്നും പ്രകടനം കാഴ്ചവെച്ച യഷസ്വി ജൈസ്വാള്‍ ഇന്ന് ടി ട്വന്‍റിയില്‍ അരങ്ങേറ്റം കുറിച്ചേക്കും. മികച്ച ഫോമിലുള്ള ഗില്ലും ഇഷാൻ കിഷനും ഒരിക്കല്‍ക്കൂടി ഓപ്പണിങ്ങിറങ്ങുമ്ബോള്‍ ഇന്ത്യൻ ടീമിന് പ്രതീക്ഷകള്‍ ഏറെയാണ്. എന്നാല്‍ നിക്കോളാസ് പൂരന്‍റെ തിരിച്ചുവരവിന്‍റെ കരുത്തിലാണ് വെസ്റ്റിൻഡീസ്.

ഓള്‍റൗണ്ടര്‍മാരായ ജേസണ്‍ ഹോള്‍ഡര്‍, ഒഡിയൻ സ്മിത്ത്, അകേല്‍ ഹൊസൈൻ എന്നിവരും വിൻഡീസ് ടീമിന് കരുത്തേകും.

NO COMMENTS

LEAVE A REPLY