ബിവറേജസ് കോര്‍പറേഷന്റെ ലാഭവിഹിതം കൈമാറി

231

തിരുവനന്തപുരം: കേരള സംസ്ഥാന ബിവറേജസ് കോര്‍പറേഷന്റെ ലാഭവിഹിതമായ 8.20 കോടി രൂപ എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. മുഖ്യമന്ത്രിയുടെ ചേമ്ബറില്‍ നടന്ന ചടങ്ങില്‍ കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ എച്ച്‌ വെങ്കടേഷുംഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. 2013-14 കാലഘട്ടത്തില്‍ ആകെ 9350 കോടിയാണ് കോര്‍പറേഷന്‍ വിറ്റുവരവ് നേടിയത്. ഡ്യൂട്ടിയിനത്തിലും നികുതിയിനത്തിലുമായി 7580 കോടി സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. വരുമാന നികുതിക്ക് മുന്‍പുള്ള കോര്‍പറേഷന്റെ അറ്റാദായം 171 കോടിയാണ്. നല്‍കിക്കഴിഞ്ഞ ഓഹരി മൂലധനമായ 1.02 കോടിയുടെ 800 ശതമാനം ലാഭവിഹിതമായി നല്‍കാന്‍ വാര്‍ഷിക പൊതുയോഗം തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ലാഭവിഹിതം കൈമാറിയത്.

NO COMMENTS

LEAVE A REPLY