മോദിയുടെ നോട്ട് നിരോധനം വന്‍ പരാജയമാണെന്ന് സീതാറാം യെച്ചൂരി

210

തിരുവനന്തപുരം: മോദിയുടെ നോട്ട് നിരോധനം വന്‍ പരാജയമാണെന്ന് സി.പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കള്ളപ്പണം തടയുക, കള്ളനോട്ട് തടയുക, ഭീകരവാദം ചെറുക്കുക, അഴിമതി ചെറുക്കുക എന്നീ കാര്യങ്ങളാണ് മോദി പറഞ്ഞത്. എന്നാല്‍ ഇതില്‍ ഒന്നുപോലും ഇതുവരെ മോദി നിറവേറ്റി കണ്ടില്ല. നോട്ട് പിന്‍വലിക്കല്‍ തീരുമാനം മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ അവസാനിക്കാന്‍ 50 ദിവസത്തെ സമയമാണ് മോദി ചോദിച്ചത്. എന്നാല്‍ അത് കഴിഞ്ഞിട്ടും ദുരിതം തുടരുകയാണ്. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ബാങ്ക് നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഇത് ഉടന്‍ പിന്‍വലിക്കണം. പാവപ്പെട്ടവരുടെ വായ്പകള്‍ എഴുതിത്തള്ളുന്നതിന് പകരം കോര്‍പ്പറേറ്റുകളുടെ വായ്പാകുടിശിക എഴുതിത്തള്ളുകയാണ് മോദി ചെയ്യുന്നത്. നോട്ട് നിരോധനം വന്നതോടെ വളം, തുകല്‍ ഫാക്ടറികളില്‍ ജോലി ചെയ്യുന്ന നാലുലക്ഷത്തോളം തൊഴിലാളികള്‍ക്ക് ഒറ്റയടിക്ക് തൊഴില്‍ നഷ്ടമായി എന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY