വീട്ടുമുറ്റത്ത് വെച്ചിരുന്ന ബൈക്ക് സാമൂഹിക വിരുദ്ധര്‍ കിണറ്റിലെറിഞ്ഞു

286

കോഴിക്കോട് വടകര മങ്ങലാട് വീട്ടുമുറ്റത്ത് നി‌ര്‍ത്തിയിട്ടിരുന്ന ബൈക്ക് സാമൂഹ്യ വിരുദ്ധര്‍ കിണറ്റിലെറിഞ്ഞു. പ്രവാസിയായ പ്രമോദിന്റെ ബൈക്ക് കഴിഞ്ഞ ദിവസം രാത്രിയാണ് കിണറ്റിലെറിഞ്ഞത്. ശബ്ദം കേട്ട് വീട്ടുകാ‍ര്‍ പുറത്തിറങ്ങിയപ്പോഴേക്കും അക്രമി സംഘം രക്ഷപെട്ടു. മൂന്ന് ദിവസം മുമ്പാണ് വിദേശത്തായിരുന്ന പ്രമോദ് നാട്ടിലെത്തിയത്. സംഭവത്തില്‍ വടകര പൊലീസില്‍ പാരാതി നല്‍കിയിട്ടുണ്ട്

NO COMMENTS

LEAVE A REPLY