രാജ്യത്തെ ജനങ്ങള്‍ക്കുണ്ടായ ദുരിതങ്ങള്‍ പരിഹരിക്കുന്നതിന്ഫലപ്രദമായ ഒരു കാര്യവും പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിലില്ല : വി.എം. സുധീരന്‍

185

നോട്ട് പിന്‍വലിച്ചതിനെത്തുടര്‍ന്ന് രാജ്യത്തെ ജനങ്ങള്‍ക്കുണ്ടായ ദുരിതങ്ങള്‍ പരിഹരിക്കുന്നതിന്ഫലപ്രദമായ ഒരു കാര്യവും പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ചില കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. ഇപ്പോള്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളൊന്നും പറയാതിരുന്ന പ്രധാനമന്ത്രി വാചക കസര്‍ത്ത് മാത്രമാണ് നടത്തിയത്. യാഥാര്‍ത്ഥ്യബോധത്തോടെ ജനങ്ങളുടെ കഷ്ടപ്പാട് പരിഹരിക്കുന്നതിന് പ്രത്യാശാജനകമായി ഒന്നും പറയുന്നില്ല.ജനങ്ങളെ തീര്‍ത്തും നിരാശപ്പെടുത്തിയ പ്രധാനമന്ത്രി ജനങ്ങളുടെ കഷ്ടപ്പാട് തുടരും എന്ന് തന്നെയാണ് വ്യക്തമാക്കിയതെന്നും സുധീരന്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY