ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.കെ സജീവന്റെ വീടിന് നേരെ കല്ലേറ്

213

കോഴിക്കോട്: ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.കെ സജീവന്റെ വീടിന് നേരെ കല്ലേറ്. വടകര വള്ളിയോട് ഉള്ള വീടിനു നേരെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ ജനല്‍ചില്ലുകള്‍ തകര്‍ന്നു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല. രാത്രി 12 മണിയോടെയായിരുന്നു കല്ലേറുണ്ടായത്. ബൈക്കില്‍ എത്തിയ രണ്ടംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് സാക്ഷികള്‍ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. സംസ്ഥാനത്തെ ബി.ജെ.പി ഓഫീസുകള്‍ക്ക് നേരെ നടക്കുന്ന ആക്രമണത്തിനെതിരെ വന്‍ പ്രതിഷേധമാണുയരുന്നത്. ഇന്നലെ ബി.എം.എസിന്റെ ഓഫീസ് ആക്രമണത്തിന്റെ പശ്ചാതലത്തില്‍ കോഴിക്കോട് ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുള്ള ആക്രമണ പരമ്പരയുടെ ഭാഗമായാണ് ഇതും എന്നു കരുതുന്നു. പ്രദേശത്ത് നിലവില്‍ സംഘര്‍ഷ സാധ്യതയില്ല.

NO COMMENTS