ആന്ധ്രപ്രദേശില്‍ ട്രെയിന്‍ പാളംതെറ്റി: 23 മരണം

228

ഭുവനേശ്വര്‍• ആന്ധ്രപ്രദേശിലെ വിജയനഗരത്തില്‍ ട്രെയിന്‍ പാളംതെറ്റി 23 പേര്‍ മരിച്ചു. ജഗ്ദല്‍പൂര്‍ – ഭുവനേശ്വര്‍ ഹിരാഖണ്ഡ് എക്സ്പ്രസാ(18448)ണ് അപകടത്തില്‍പ്പെട്ടത്. നൂറോളം പേര്‍ക്കു പരുക്കേറ്റു. ഒട്ടേറെ പേരിപ്പോഴും കോച്ചുകളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ശനിയാഴ്ച രാത്രി 11 ഓടെയാണ് അപകടമുണ്ടായത്. ഏഴു കോച്ചുകളും എന്‍ജിനുമാണ് കുനേരു സ്റ്റേഷനുസമീപം പാളംതെറ്റിയത്. എന്‍ജിന്‍, ലഗേജ് വാന്‍, രണ്ടു വീതം ജനറല്‍ – സ്വീപ്പര്‍ കോച്ചുകള്‍, ഒരു എസി ത്രീടയര്‍ കോച്ച്‌, രണ്ട് എസി ടു ടയര്‍ കോച്ച്‌ എന്നിവയാണ് പാളം തെറ്റിയതെന്ന് ഈസ്റ്റ് കോസ്റ്റ് റെയില്‍വേ പിആര്‍ഒ ജെ.പി.മിശ്ര പറഞ്ഞു. ഒഡീഷയിലെ രായഗഡയില്‍നിന്ന് 24 കിലോമീറ്റര്‍ അകലെയാണ് അപകടസ്ഥലം.

രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ഹെല്‍പ് ലൈന്‍ നമ്ബറുകള്‍ : 06856 223400, 06856 223500, 09439741181, 09439741071, 07681878777

NO COMMENTS

LEAVE A REPLY