യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്കുകള്‍ കൂട്ടി

232

വാഷിങ്ടണ്‍: യു.എസ് ഫെഡ് റിസര്‍വ് പലിശ നിരക്കുകള്‍ കൂട്ടി. 0.25 ബേസിസ് പോയന്റ് വര്‍ധനവാണ് വരുത്തിയത്.
മൂന്ന് മാസത്തിനുള്ളില്‍ ഇത് രണ്ടാംതവണയാണ് നിരക്ക് കൂട്ടുന്നത്. ഇതോടെ പലിശ നിരക്ക് 0.75ശതമാനത്തില്‍നിന്ന് ഒരുശതമാനമായി. സാമ്ബത്തിക പരിഷ്കരണങ്ങളിലൂടെ ട്രംപ് സര്‍ക്കാര്‍ 2017ല്‍ വളര്‍ച്ചയ്ക്ക് മുന്‍തൂക്കം നല്‍കുന്നതിന്റെ ഭാഗമായാണ് പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടുള്ളത്. പണപ്പെരുംപ്പം ജോബ് ഡാറ്റ എന്നിവ പരിഗണിച്ചാണ് പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതെന്ന് ഫെഡ് റിസര്‍വ് സമിതി വ്യക്തമാക്കി. കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി തൊഴിലില്ലായ്മ നിരക്ക് കാര്യമായി കുറഞ്ഞതായി സമിതി വിലയിരുത്തി.

NO COMMENTS

LEAVE A REPLY