മലപ്പുറം: ഐ എഫ് എഫ് കെ മേഖല ചലചിത്ര മേളയില്‍ കമലിന് വിലക്ക്. കമല്‍ പരിപാടിയില്‍ പങ്കെടുക്കരുതെന്ന് കാണിച്ച് മലപ്പുറം ജില്ലാ കലക്ടര്‍ നോട്ടീസിറക്കി. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം ചൂണ്ടിക്കാട്ടി മുസ്ലീം ലീഗ് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് വിലക്ക്. അക്കാദമി അധ്യക്ഷനെന്ന നിലയില്‍ അദ്ദേഹം പങ്കെടുക്കരുതെന്നായിരുന്നു ലീഗിന്റെ ആവശ്യം. വ്യാഴാഴ്ചയാണ് ചലച്ചിത്ര മേളയുടെ ഉദ്ഘാടനം.