സൈന്യത്തില്‍ ചേര്‍ന്ന് രാജ്യസേവനം ചെയ്യുമെന്ന് ഉറി ഭീരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍റെ മകന്‍

186

സാംബ: സൈന്യത്തില്‍ ചേര്‍ന്ന് രാജ്യസേവനം ചെയ്യുമെന്ന് ഉറി ഭീരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍റെ മകന്‍. ഹവില്‍ദാര്‍ രവി പോള്‍ സലോത്രയുടെ പത്ത് വയസുകാരനായ മകന്‍ വാന്‍ഷ് ആണ് സൈന്യത്തില്‍ ചേരാന്‍ തീരുമാനം എടുത്തത്. 23 വര്‍ഷമായി സൈന്യത്തില്‍ സേവനമനുഷ്ടിച്ച്‌ വരികെയാണ് ഞായറാഴ്ച ഉണ്ടായ ഭീകരാക്രമണത്തില്‍ രവി പോള്‍ വീരമൃത്യു വരിച്ചത്.വാന്‍ഷിനെക്കൂടാതെ സുദാന്‍ഷീഷ് (7) എന്നൊരു മകന്‍ കൂടിയുണ്ട്. രവി പോളിന്. രണ്ട് ആണ്‍മക്കളും ഭാര്യ ഗീതയും 80കാരിയായ അമ്മയും അടങ്ങുന്ന കുടുംബത്തിന്‍റെ ഏക ആശ്രയമായിരുന്നു രവി പോള്‍. സാംബ ജില്ലയിലെ സര്‍വ ഗ്രാമവാസിയാണ് രവി പോള്‍.എന്നും പുലര്‍ച്ചെ പിതാവ് ഫോണില്‍ വിളിക്കുമായിരുന്നെന്ന് വാന്‍ഷ് പറഞ്ഞു. ഇന്നലെയും പിതാവുമായി സംസാരിച്ചിരുന്നു. നന്നായി പഠിക്കണമെന്നാണ് അവസാന ഫോണ്‍ സംഭാഷണത്തിലും പിതാവ് പറഞ്ഞതെന്നും വാന്‍ഷ് പറഞ്ഞു.
പിതാവ് വീരമൃത്യു വരിച്ചുവെന്ന വിവരം അറിഞ്ഞോ എന്ന ചോദ്യത്തിന് തനിക്ക് അക്കാര്യം അറിയാമെന്നും തന്നെ സൈന്യത്തില്‍ ഡോക്ടര്‍ ആക്കണമെന്ന പിതാവിന്‍റെ ആഗ്രഹം യാഥാര്‍ത്ഥ്യമാക്കുമെന്നും കയ്യില്‍ ത്രിവര്‍ണ പതാകയേന്തി വാന്‍ഷ് പറഞ്ഞു. രവി പോളിന്‍റെ രണ്ട് സഹോദരങ്ങളും സൈന്യത്തിലായിരുന്നു.

NO COMMENTS

LEAVE A REPLY