കൊവിഡിനെ പേടിച്ച്‌ യുവാവ് തൂങ്ങി മരിച്ചു

39

കൊല്ലം: പുനലൂര്‍ തൊളിക്കോട് സ്വദേശി സജികുമാര്‍ രാജി ദമ്പതികളുടെ മകന്‍ വിശ്വ കുമാറാണ് (20) കൊവിഡിനെ പേടിച്ച്‌ ഇന്നലെ പുലര്‍ച്ചെ തൂങ്ങി മരിച്ചത്.

സഹോദരന് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു വിശ്വ കുമാര്‍. കൊവിഡ് ഭീതി മൂലമാണ് ജീവനൊടുക്കുന്നതെന്ന് മൊബൈല്‍ ഫോണില്‍ യുവാവിന്‍റെ സോഷ്യല്‍ മീഡിയ സ്റ്റാറ്റസ് കണ്ടെടു ത്തതായി പൊലീസ് പറയുന്നു.

പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തിങ്കളാഴ്ച പോസ്റ്റുമോര്‍ട്ടത്തിനും കോവിഡ് പരിശോധനയ്ക്കും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പുനലൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

NO COMMENTS