യുഡിഎഫ് രാജ്ഭവന്‍ മാര്‍ച്ച്‌ നടത്തി

178

തിരുവനന്തപുരം• നോട്ട് അസാധുവാക്കലിനും സഹകരണ മേഖലയിലെ നിയന്ത്രണങ്ങള്‍ക്കുമെതിരെ എംഎല്‍എമാരെ അണിനിരത്തി യുഡിഎഫ് രാജ്ഭവന്‍ മാര്‍ച്ച്‌ നടത്തി. അഞ്ച് എംഎല്‍എമാര്‍ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. മ്യൂസിയം ജംക്ഷനില്‍നിന്ന് രാവിലെ 11 മണിയോടെയായിരുന്നു മാര്‍ച്ച്‌.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി.ഡി.സതീശന്‍, എം.കെ.മുനീര്‍, അനൂപ് ജേക്കബ് എന്നീ എംഎല്‍എമാരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കൊപ്പം പ്രതിഷേധ മാര്‍ച്ച്‌ നടത്തിയ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു.

NO COMMENTS

LEAVE A REPLY