വാഹന പരിശോധനയ്ക്കിടെ ഹെല്‍മറ്റില്ലാതെ ബൈക്കില്‍ വന്നവര്‍ എസ്‌ഐയെ ഇടിച്ചു തെറിപ്പിച്ചു

223

തിരുവനന്തപുരം • വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ ബൈക്കിടിച്ചു തെറിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ എസ്‌ഐയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവളത്തിനു സമീപമുള്ള വാഴമുട്ടത്തുവച്ചായിരുന്നു സംഭവം.വാഹന പരിശോധനയില്‍ ഏര്‍പ്പെട്ടിരുന്ന കണ്‍ട്രോള്‍ റൂം എസ്‌ഐ സതീഷ് കുമാറിനാണു ഗുരുതരമായി പരുക്കേറ്റത്. ഹെല്‍മെറ്റില്ലാതെ ബൈക്കിലെത്തിയ രണ്ടു യുവാക്കളെ തടയാന്‍ ശ്രമിക്കുന്നതിനിടെ എസ്‌ഐയെ ഇടിപ്പിച്ചു തെറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് യുവാക്കള്‍ വാഹനം നിര്‍ത്താതെ കടന്നുകളഞ്ഞു.KL-01BQ 7446 എന്ന ബൈക്കാണ് അപകടമുണ്ടാക്കിയത്. ഇതു തിരുവനന്തപുരം സ്വദേശി എ.എം.ആഷിഖിന്റേതാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.യുവാക്കളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊര്‍ജിതമാക്കി.

NO COMMENTS

LEAVE A REPLY