മുന്‍ റേഡിയോ ജോക്കി രാജേഷ്‌കുമാറിന്റെ കൊലപാതകം ; മൂന്ന് പേര്‍ പിടിയില്‍

261

തിരുവനന്തപുരം : മുന്‍ റേഡിയോ ജോക്കിയും യുവഗായകമായ രാജേഷ്‌കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ പിടിയില്‍. കൊലയാളികള്‍ക്ക് വാഹന സൗകര്യം ഏര്‍പ്പാടാക്കിയവരാണ് അറസ്റ്റിലായത്.

രാജേഷ് ഖത്തറിലായിരുന്ന സമയത്ത് അടുപ്പമുണ്ടായിരുന്ന യുവതിയുടെ ഭര്‍ത്താവാണ് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പ്രാഥമിക നിഗമനം. അടുത്തിടെ വിവാഹമോചിതയായ യുവതിയെ നാട്ടിലെത്തിക്കാനുള്ള ആലോചനയിലാണ് പോലീസ്.

ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്ക് മടവൂര്‍ ജംഗ്ഷനില്‍ സ്വന്തം ഉടമസ്ഥതയിലുള്ള ‘മെട്രാസ് റെക്കാര്‍ഡിംഗ്’ സ്റ്റുഡിയേയില്‍ വച്ചാണ് രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്.

NO COMMENTS