കുറ്റ്യാടി അപകടം: ഒരു മൃതദേഹം കൂടി കണ്ടെത്തി, മരണം നാലായി

187

കോഴിക്കോട്: കുറ്റ്യാടി കടന്തറപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാക്കള്‍ക്കു വേണ്ടിയുള്ള തിരച്ചിലിനിടയില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. കടവന്ത്രപ്പുഴയില്‍ കണ്ടെത്തിയ മൃതദേഹം. കറ്റോടി ചന്ദ്രന്റെ അശ്വന്തി(21) ന്റേതാണെന്നാണ് തിരിച്ചറിഞ്ഞിട്ടുണ്ട്. കുട്ടിക്കുന്നുമ്മല്‍ വിപിന്‍ദാസ് (21), പാറയുള്ള പറമ്ബത്ത് വിഷ്ണു (20), എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. മഴ കനത്തതോടെ നിര്‍ത്തിവെച്ചിരുന്ന തിരച്ചിലാണ് ഉച്ചയോടെ വീണ്ടും തുടങ്ങിയിരുന്നു.ദുരന്ത നിവാരണസേനയിലേയും അഗ്നി സുരക്ഷാ സേനാ വിഭാഗത്തിലേയും അഞ്ചുദ്യോഗസ്ഥര്‍ വീതം നേതൃത്വം നല്‍കുന്ന സംഘം പ്രദേശവാസികളുടെ സഹായത്തോടെയാണ് തിരച്ചില്‍ ആരംഭിച്ചത്. പ്രത്യേക സംഘങ്ങളായാണ് നാലു കിലോമീറ്റര്‍ ചുറ്റളവിലെ തിരച്ചില്‍.

NO COMMENTS

LEAVE A REPLY