ക്രൈസ്തവ വിശ്വാസികള്‍ക്ക് ഇന്ന് ഓശാന ഞായർ

15

ക്രൈസ്തവ വിശ്വാസികള്‍ക്ക് ഇന്ന് ഓശാന ഞായർ. കുരിശുമരണത്തിനു മുമ്പായി യേശു അവസാനമായി ജറുസലെമിലേക്ക് എത്തിയ തിന്റെ ഓർമ്മ ആചരിക്കുന്ന ദിവസമാണ് ഓശാന ഞായർ. കഴുതക്കുട്ടിയുടെ പുറത്തേറി ജറുസലെമിലേക്ക് വന്ന യേശുവിനെ ഓശാ‍ന വിളികളുമായാണ് ജനക്കൂട്ടം എതിരേറ്റത്. അതിന്റെ ഓർമ്മയ്കായിട്ടാണ് ഇന്നേദിവസത്തെ ഓശാന ഞായർ ആയി ആചരിക്കു ന്നത്.

പ്രാര്‍ത്ഥാനിര്‍ഭരമായ തുടക്കം കുറിച്ചുകൊണ്ട് ഇന്ന് പ്രത്യേക പ്രാർത്ഥന ചടങ്ങുകൾ ക്രൈസ്തവ ദേവാലയങ്ങളിൽ നടന്നു. സിറോ മലബാർ സഭയുടെ തലവനും, മേജർ ആർച്ച് ബിഷപ്പുമായ മാർ റാഫേൽ തട്ടിൽ, മാനന്തവാടി നടവയൽ ഹോളി ക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയത്തിൽ ഓശാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

NO COMMENTS

LEAVE A REPLY