ഐ.എസ്.ആര്‍.ഒ.യുടെ നൂറാം ഉപഗ്രഹം നാളെ ഭ്രമണപഥത്തിലേക്ക്

525

ബെംഗളൂരു : ഐ.എസ്.ആര്‍.ഒ.യുടെ നൂറാം ഉപഗ്രഹം നാളെ ഭ്രമണപഥത്തിലേക്ക്. കാര്‍ട്ടോസാറ്റ്- രണ്ട് വിഭാഗത്തില്‍പ്പെടുന്ന ഉപഗ്രഹം ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങള്‍ ഐ.എസ്.ആര്‍.ഒ. ജനവരി 12-ന് ഒറ്റദൗത്യത്തില്‍ വിക്ഷേപിക്കും.
ശ്രീഹരിക്കോട്ടയില്‍ നിന്ന് പി. എസ്.എല്‍.വി.സി.- 40 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം. ഓഗസ്റ്റ് 31-ന് ഐ.ആര്‍.എന്‍. എസ്.എസ്-1 എച്ച്‌ വിക്ഷേപണം പരാജയപ്പെട്ടതിനുശേഷമുള്ള ദൗത്യത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. കൗണ്ട്ഡൗണ്‍ വ്യാഴാഴ്ച തുടങ്ങും. കാര്‍ട്ടോസാറ്റ്-രണ്ട് ശ്രേണിയില്‍പ്പെട്ട മൂന്നാമത്തെ ഉപഗ്രഹത്തിനൊപ്പം വിദേശ രാജ്യങ്ങളില്‍നിന്നുള്ള 28 നാനോ ഉപഗ്രഹങ്ങളും ഇന്ത്യയുടെ രണ്ട് ചെറു ഉപഗ്രഹങ്ങളുമാണ് വിക്ഷേപിക്കുന്നത്.

NO COMMENTS