ബെംഗളൂരു നഗരത്തിലെ 12 റോഡുകളില്‍ പാര്‍ക്കിങ് നിരോധിക്കുന്നു

268

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ നഗരത്തിലെ ഗതാഗതക്കുരുക്കു പരിഹരിക്കാന്‍ 12 റോഡുകളില്‍ പാര്‍ക്കിങ് നിരോധിക്കാന്‍ നീക്കം. പാര്‍ക്കിങ് നിരോധിത മേഖലയാക്കി ഉടന്‍ പ്രഖ്യാപിക്കാനാണ് അധികൃതര്‍ ഒരുങ്ങുന്നത്.
രമണമഹര്‍ഹി റോഡ്, ഹഡ്സന്‍ സര്‍ക്കിള്‍, ബിടിഎം ഔട്ടര്‍ റിങ് റോഡ്, ബന്നാര്‍ഘട്ടെ റോഡ്, മഹാദേവപുര റോഡ്, ഓള്‍ഡ് മദ്രാസ് റോഡ്, ഹെബ്ബാള്‍ മേല്‍പാലം, വൈറ്റ്ഫീള്‍ഡ് റോഡ്, ഔട്ടര്‍ റിങ് റോഡ്, മൈസൂരു റോഡില്‍ സിറ്റി മാര്‍ക്കറ്റ്, കെങ്കേരി ബസ് ടെര്‍മിനല്‍, ഹൊസൂര്‍ റോഡില്‍ വെള്ളാറ ജംങ്ഷന്‍ എന്നിവിടങ്ങളില്‍ പാര്‍ക്കിങ് നിരോധിക്കാനാണ് പദ്ധതി.സിറ്റി പോലീസിന്റെ നേതൃത്വത്തിലാണ് നിരോധനം നടപ്പാക്കുക. റോഡിന്റെ ഒരു വശത്ത് മാത്രമാണ് പാര്‍ക്കിങ് അനുവദിച്ചിരിക്കുന്നത് എങ്കിലും ഇരുവശത്തും പാര്‍ക്ക് ചെയ്യുന്നതാണ് ട്രാഫിക് ബ്ലോക്കിന് കാരണം. അടുത്ത മാസത്തോടെ നിരോധനം നടപ്പില്‍ വരുത്തും.

NO COMMENTS

LEAVE A REPLY