സൗദി രാജകുടുംബത്തിലെ പ്രമുഖൻ തലാല്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ (87) അന്തരിച്ചു.

143

റിയാദ്: പരിഷ്‌കരണത്തിന് വേണ്ടി എപ്പോഴും വാദിച്ച രാജകുടുംബത്തിലെ വ്യത്യസ്തനായിരുന്ന വ്യക്തിയായിരുന്നു തലാല്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍. വാര്‍ധക്യസഹജമായ അസുഖത്തെ തുടർന്ന് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മരണം. ആലുസൗദ് കുടുംബത്തിലെ മുതിര്‍ന്ന അംഗവും ലോക കോടീശ്വരന്‍മാരില്‍ പ്രമുഖനായ അല്‍വലീദ് രാജകുമാരന്റെ പിതാവുമാണ് തലാല്‍ ബിന്‍ അബ്ദുല്‍ അസീസ്. വര്‍ഷങ്ങളായി അസുഖബാധിതനാണ്. 1950കളിലും 60കളിലും സര്‍ക്കാര്‍ തലത്തില്‍ ഉയര്‍ന്ന പദവികള്‍ വഹിച്ചിരുന്നു.ഞായറാഴ്ചയാണ് തലാല്‍ രാജകുമാരന്റെ മൃതദേഹം ഖബറടക്കുക.

NO COMMENTS