യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി ; മൃതദേഹത്തിനരികിൽ ലഹരിമരുന്നും സിറിഞ്ചും

28

ബെംഗളൂരു ; ചന്ദാപുരയിലെ ഫ്ലാറ്റിൽ യുവതിയുടെ അഴുകിയ നഗ്നമായ മൃതദേഹം കണ്ടെത്തി. മൃതദേഹം കിടന്നിരുന്ന മുറിയി ൽനിന്നു ലഹരിമരുന്നും സിറിഞ്ചും കണ്ടെടുത്തു.25 വയസ്സ് തോന്നിക്കുന്ന യുവതിയുടെ പേരുവിവരങ്ങൾ ഇതുവരെ പുറത്തുവ ന്നിട്ടില്ല.

കൊല്ലപ്പെടുന്നതിനു മുൻപു യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്നു സംശയമുണ്ടെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസ മാണു ഹെഡ് മാസ്‌റ്റ‌ർ ലേഔട്ടിലെ മൂന്നാം നിലയിലെ ഫ്ലാറ്റിൽനിന്നു മൃതദേഹം കണ്ടെത്തിയത് രൂക്ഷഗന്ധത്തെ തുടർന്നു വീട്ടുടമ ഫ്ലാറ്റിൽ കയറി നോക്കുകയും പൊലീസിനെ വിളിക്കുകയുമായിരുന്നു. മൃതദേഹത്തിന് 5 ദിവസത്തെ പഴക്കമുണ്ടെന്നാണു നിഗമനം. മൃതദേഹം നഗ്നമായിരുന്നെങ്കിലും മുറിവുകളോ പോറലുകളോ ഇല്ലെന്ന് സൂര്യ നഗർ പൊലീസ് പറഞ്ഞു. കൊലപാതകം, ബലാ ത്സംഗം, തെളിവുകൾ അപ്രത്യക്ഷമാക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി. മൃതദേഹം പോസ്മോർട്ടത്തിന് അയച്ചു.

NO COMMENTS

LEAVE A REPLY