ജിഷ്ണു കേസ് ; നിയമപോരാട്ടത്തിന്റെ വിജയമെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ

184

കോഴിക്കോട്: ജിഷ്ണു കേസ് സിബിഐ ഏറ്റെടുക്കുന്നതില്‍ സന്തോഷമെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ. ഇത് നിയമ പോരാട്ടത്തിന്റെ വിജയമാണെന്നും മഹിജ പറഞ്ഞു. പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും, സിബിഐ കേസ് ഏറ്റെടുക്കുന്നതോടെ തെറ്റ് ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും മഹിജ പ്രതികരിച്ചു. കേസ് അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. അധിക ജോലി ഭാരം ഉള്ളതിനാല്‍ കേസ് ഏറ്റെടുക്കില്ലെന്നായിരുന്നു സിബിഐയുടെ ആദ്യ നിലപാട്.

NO COMMENTS