രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട്ടി​ല്‍ മ​ത്സ​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തി​ല്‍ സ​ന്തോ​ഷ​വാനാണെന്ന് ടി. ​സി​ദ്ദി​ഖ്

194

കോ​ഴി​ക്കോ​ട്: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട്ടി​ല്‍ മ​ത്സ​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തി​ല്‍ അ​തി​യാ​യ സ​ന്തോ​ഷ​മെ​ന്ന് ടി. ​സി​ദ്ദി​ഖ്. രാ​ഹു​ലി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വം ഇ​ട​തു​പ​ക്ഷ​ത്തി​നും ബി​ജെ​പി​ക്കു​മെ​തി​രേ​യു​ള്ള കോ​ണ്‍​ഗ്ര​സി​ന്‍റെ സ​ര്‍​ജി​ക്ക​ല്‍ സ്ട്രൈ​ക്കാ​ണെ​ന്നും സി​ദ്ദി​ഖ് പ​റ​ഞ്ഞു. നേ​ര​ത്തേ, ടി. ​സി​ദ്ദി​ഖി​നെ​യാ​ണ് വയനാട്ടില്‍ കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി സ്ഥാ​നാ​ര്‍​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ രാ​ഹു​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​കു​മെ​ന്ന സൂ​ച​ന വ​ന്ന​തോ​ടെ സി​ദ്ദി​ഖ് പി​ന്മാ​റു​ക​യാ​യി​രു​ന്നു.

NO COMMENTS