കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട്ടി​ല്‍ മ​ത്സ​രി​ക്കും.

170

ന്യൂ​ഡ​ല്‍​ഹി: ര​ണ്ടാ​ഴ്ച നീ​ണ്ടു നി​ന്ന അ​നി​ശ്ചി​ത​ത്വ​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ ആ ​നി​ര്‍​ണാ​യ തീ​രു​മാ​നം കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി പ്ര​ഖ്യാ​പി​ച്ചു. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട്ടി​ല്‍ ത​ന്നെ മ​ത്സ​രി​ക്കും. ഡ​ല്‍​ഹി​യി​ല്‍ മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ എ.​കെ. ആ​ന്‍റ​ണി, അ​ഹ​മ്മ​ദ് പ​ട്ടേ​ല്‍, കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് ര​ണ്‍​ദീ​പ്സിം​ഗ് സു​ര്‍​ജേ​വാ​ല, കെ.​സി. വേ​ണു​ഗോ​പാ​ല്‍ എ​ന്നി​വ​ര്‍ ന​ട​ത്തി​യ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് സ്ഥാ​നാ​ര്‍​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ രാ​ഹു​ല്‍ ഗാ​ന്ധി മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് എ.​കെ. ആ​ന്‍റ​ണി ഉ​ള്‍​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ള്‍ മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട് തീ​രു​മാ​നം അ​റി​യി​ച്ച​ത്. ദ​ക്ഷി​ണേ​ന്ത്യ​യി​ല്‍ മ​ത്സ​രി​ക്ക​ണ​മെ​ന്ന നേ​താ​ക്ക​ളു​ടെ ആ​വ​ശ്യം രാ​ഹു​ല്‍ അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ആ​ന്‍റ​ണി പ​റ​ഞ്ഞു.

രാ​ഹു​ല്‍ വ​യ​നാ​ട്ടി​ല്‍ മ​ത്സ​രി​ക്കു​ന്ന​ത് ദ​ക്ഷി​ണേ​ന്ത്യ​യി​ല്‍ ആ​കെ കോ​ണ്‍​ഗ്ര​സി​ന് ഗു​ണം ചെ​യ്യു​മെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ വി​ല​യി​രു​ത്ത​ല്‍. രാ​ഹു​ലി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വം ഇ​ട​തു​പ​ക്ഷ​ത്തി​നോ​ടു​ള്ള മ​ത്സ​ര​മ​ല്ല. മോ​ദി​യു​ടെ വി​ഭ​ജ​ന രാ​ഷ്ട്രീ​യ​ത്തി​നെ​തി​രേ​യാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ പോ​രാ​ട്ട​മെ​ന്നും നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.

ദ​ക്ഷി​ണേ​ന്ത്യ​യി​ല്‍​നി​ന്നു​കൂ​ടി താ​ന്‍ മ​ത്സ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ന്യാ​യ​മെ​ന്നു രാ​ഹു​ല്‍ ഗാ​ന്ധി ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. വ​യ​നാ​ട്ടി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ല്‍ വേ​ഗം തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നു മു​സ്‌​ലിം​ലീ​ഗ് ഉ​ള്‍​പ്പെ​ടെ​യു​ള്ള പാ​ര്‍​ട്ടി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് തീ​രു​മാ​നം ഉ​ണ്ടാ​യ​ത്.

NO COMMENTS