ശ്രീ​ല​ങ്ക​ന്‍ ടെ​സ്റ്റ് ക്രി​ക്ക​റ്റ് ക്യാ​പ്റ്റ​ന്‍ അ​റ​സ്റ്റി​ല്‍

253

കൊ​ളം​ബോ: ശ്രീ​ല​ങ്ക​ന്‍ ടെ​സ്റ്റ് ക്രി​ക്ക​റ്റ് ക്യാ​പ്റ്റ​ന്‍ ദി​മു​ത് ക​രു​ണ​ര​ത്നെ മ​ദ്യ​പി​ച്ച്‌ വാ​ഹ​നം ഓ​ടി​ച്ച​തി​ന് അ​റ​സ്റ്റി​ല്‍. ഞാ​യ​റാ​ഴ്ച രാ​വി​ലെ കൊ​ളം​ബോ​യി​ലാ​ണ് താ​രം അ​റ​സ്റ്റി​ലാ​യ​ത്. ക​രു​ണ​ര​ത്നെ​യു​ടെ വാ​ഹ​നം ഓ​ട്ടോ​റി​ക്ഷ​യെ ഇ​ടി​ക്കു​ക​യും ഓ​ട്ടോ ഡ്രൈ​വ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് താ​രം മ​ദ്യ​പി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്.

കേ​സി​ല്‍ ക​രു​ണ​ര​ത്ന​യ്ക്കു ജാ​മ്യം ല​ഭി​ച്ചു. താ​ര​ത്തെ തി​ങ്ക​ളാ​ഴ്ച കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​മെ​ന്നും പോ​ലീ​സ് വ​ക്താ​വ് റു​വാ​ന്‍ ഗു​ണ​ശേ​ഖ​ര പ​റ​ഞ്ഞു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ ക​രു​ണ​ര​ത്നെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. എ​ന്നാ​ല്‍ ശ്രീ​ല​ങ്ക​ന്‍ ക്രി​ക്ക​റ്റ് അ​ധി​കൃ​ത​ര്‍ അ​പ​ക​ടം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ല്‍ താ​ര​ത്തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും പ​ത്ര​ക്കു​റി​പ്പി​ല്‍ ക്രി​ക്ക​റ്റ് ബോ​ര്‍​ഡ് അ​റി​യി​ച്ചു.

NO COMMENTS