ആര് എതിര്‍ത്താലും കെ.എ.എസ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

192

തിരുവനന്തപുരം: ആര് എതിര്‍ത്താലും കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേ സമയം കെ.എ.എസ്സിനെതിരെ സെക്രട്ടറിയേറ്റിലെ കോൺഗ്രസ്, സി.പി.ഐ അനുകൂല സംഘടനകൾ ജോലി ബഹിഷ്ക്കരിച്ചു. സെക്രട്ടറിയേറ്റിൽ ഇന്ന് 22.3 ശതമാനം പേർ മാത്രമാണ് ജോലിക്കെത്തിയത്. കേരളാ അഡ്‍മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ നടപ്പാക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ സർക്കാറും ജീവനക്കാരും മുന്നോട്ടുപോവുകയാണ്. ജോലി ബഹിഷ്കരണം അടക്കമുള്ള ശക്തമായ പ്രക്ഷോഭങ്ങളുമായി കോൺഗ്രസ്-, സി.പി.ഐ, -ബി.ജെ.പി അനുകൂല സംഘടനകൾ മുന്നോട്ട് പോകുമ്പോഴാണ് മുഖ്യമന്ത്രി നിലപാട് ആവർത്തിക്കുന്നത്. ആര് എതിര്‍ത്താലും കെ.എ.എസ് നടപ്പാക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് മുഖ്യമന്ത്രി ഇന്ന് വ്യക്തമാക്കി. ചീഫ് സെക്രട്ടറിയുടെ അനുനയ ചര്‍ച്ച പാളിയതോടെയാണ് ജീവനക്കാര്‍ സമരം കടുപ്പിച്ചത്. സമരത്തിന്റെ 51ാം ദിവസമായ ഇന്ന് ജോലി ബഹിഷ്ക്കരിച്ചായിരുന്നു പ്രതിഷേധം. സെക്രട്ടറിയേറ്റിലെ ഇന്നത്തെ ഹാജര്‍ നില 22.8 ശതമാനം മാത്രം. ജോലി ബഹിഷ്കരിച്ച ജീവനക്കാരുടെ ഇന്നത്തെ ശമ്പളം റദ്ദാക്കാൻ ചീഫ് സെക്രട്ടറി നിർദ്ദേശിച്ചു. സി.പി.ഐ അനുകൂല ജീവനക്കാർ സമര രംഗത്ത് തുടരുമ്പോൾ, സി.പി.എം സംഘടനയിലെ ജീവനക്കാർ സമരത്തിനെതിരാണെന്ന് വ്യക്തമാക്കിക്കഴിഞ്ഞു.

NO COMMENTS

LEAVE A REPLY