പാക്കിസ്ഥാനില്‍ നിന്നും സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ട് ബോട്ടുകള്‍ ഇന്ത്യന്‍ തീരത്തേക്ക് വരുന്നതായി മള്‍ട്ടി ഏജന്‍സി സെന്‍ററിന്‍റെ മുന്നറിയിപ്പ്

168

ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ നിന്നും സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ട് ബോട്ടുകള്‍ ഇന്ത്യന്‍ തീരത്തേക്ക് വരുന്നതായി മള്‍ട്ടി ഏജന്‍സി സെന്‍ററിന്‍റെ മുന്നറിയിപ്പ്. കറാച്ചിയില്‍ നിന്നു ബോട്ടുകള്‍ പുറപ്പെട്ടതായി മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ഗുജറാത്ത്, മഹാരാഷ്ട്ര തീരങ്ങളില്‍ സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ്.കഴിഞ്ഞദിവസം പാക്കിസ്ഥാന്‍ ബോട്ട് ഗുജറാത്ത് അതിര്‍ത്തിയില്‍ നിന്നും പിടികുടിയിരുന്നു. ബോട്ടിലുണ്ടായിരുന്ന ഒന്പതു പേരെ അറസ്റ്റുചെയ്യുകയും ചെയ്തിരുന്നു. ഉറി ഭീകരാക്രമണത്തിന്‍റെയും സര്‍ജിക്കല്‍ സൈട്രക്കിന്‍റെയും പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ കനത്ത ജാഗ്രതയാണ് സൈന്യം പുലര്‍ത്തുന്നത്.