ആളുകളെ കൊല്ലാന്‍ സിപിഎം കില്ലര്‍ ഗ്രൂപ്പുകളെ നിയോഗിച്ചിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല

192

കൊല്ലം : ആളുകളെ കൊല്ലാന്‍ സിപിഎം കില്ലര്‍ ഗ്രൂപ്പുകളെ നിയോഗിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഷുഹൈബിനെ കൊല്ലിച്ചവരെ രക്ഷപെടാന്‍ അനുവദിക്കില്ലെന്നും, ദൈവത്തിന്റെ സ്വന്തം നാട് പിശാചിന്റെ സ്വന്തം നാടായി മാറിക്കൊണ്ടിരിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ഷുഹൈബ് വധക്കേസ് സിബിഐക്ക് വിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഷുഹൈബ് വധത്തില്‍ പ്രതിഷേധിച്ച് യുഡിഎഫിന്റെ രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

NO COMMENTS