ടി.പി.സെന്‍കുമാറിനെ ഐഎംജി ഡയറക്ടറായി നിയമിച്ചു

251

തിരുവനന്തപുരം പോലീസ് മുന്‍ മേധാവി ടി.പി.സെന്‍കുമാറിനെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്‍മെന്റ് (ഐഎംജി) ഡയറക്ടറായി നിയമിച്ചു. സെന്‍കുമാര്‍ വിരമിക്കാന്‍ ഒരുമാസം ബാക്കിനില്‍ക്കെയാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ നിയമനം നല്‍കിയത്. സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ മാനേജ്മെന്റുതല വൈദഗ്ധ്യം വര്‍ധിപ്പിക്കുക, സ്ഥാപനങ്ങളുടെ മികവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുക, സര്‍ക്കാര്‍ ജീവനക്കാരുടെ മേല്‍നോട്ട കഴിവ്, തിരുമാനമെടുക്കാനുള്ള കഴിവ് എന്നിവ പ്രോത്സാഹിപ്പിക്കാനും മികച്ചതാക്കാനും സഹായം നല്‍കുക എന്നിവയ്ക്കായാണ് ഐഎംജി രൂപീകരിച്ചത്.ഇതിനായി സെമിനാര്‍, പരിശീലന പരിപാടികള്‍, റിസര്‍ച്ച്‌ എന്നിവ ഐഎംജിയുടെ നേതൃത്വത്തില്‍ നടത്തുന്നു. 1981ലാണ് സ്ഥാപിച്ചത്.പോലീസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയശേഷം പോലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എംഡിയായി നിയമിച്ചെങ്കിലും അദേഹം പദവി ഏറ്റെടുക്കാതെ അവധിയില്‍ പോവുകയായിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പുതിയ നിയമനം നല്‍കിയിരിക്കുന്നത്.

NO COMMENTS

LEAVE A REPLY