മലയാളികൾ ഐഎസിൽ ചേർന്നതായി സ്ഥിരീകരിച്ചിട്ടില്ല : ഡിജിപി

179

തിരുവനന്തപുരം∙ പാലക്കാട്, കാസർകോട് ജില്ലകളിൽനിന്നു കാണാതായ മലയാളികൾ ഭീകരസംഘടനയായ ഐഎസിൽ ചേർന്നതായി സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. വിദേശത്തേയക്ക് പോയ മലയാളികളെ കാണാനില്ല എന്നതല്ലാതെ മറ്റുകാര്യങ്ങൾ അറിയില്ല. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും ബെഹ്റ പറ‍ഞ്ഞു.

മാധ്യമവാർത്തകളും മറ്റുചില വിവരങ്ങളും മാത്രമാണ് ഇതേപ്പറ്റി ലഭിച്ചിട്ടുള്ളത്. കാണാതായവർ വിദേശത്തേക്ക് പോയതായും തിരിച്ചുവന്നിട്ടില്ലെന്നും മാത്രമാണ് അറിയാൻ സാധിച്ചിട്ടുള്ളത്. അവർ ഐഎസിൽ ചേർന്നതായി വിവരം ലഭിച്ചാൽ മാധ്യമങ്ങളെ അറിയിക്കുമെന്നും ബെഹ്റ പറഞ്ഞു.

NO COMMENTS

LEAVE A REPLY