മദ്യശാലകള്‍ നിയമവിധേയമായി പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്ന് ടിപി രാമകൃഷ്ണന്‍

195

കൊച്ചി : മദ്യശാലകള്‍ നിയമവിധേയമായി പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്ന കാര്യത്തില്‍ ജനങ്ങളോട് ഏറ്റുമുട്ടാനില്ലെന്നും മന്ത്രി വ്യകതമാക്കി. വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വിധിയില്‍ വ്യക്തതയ്ക്ക് വേണ്ടിയാണ് കോടതി സമീപിക്കുന്നതെന്നും ബിയര്‍, വൈന്‍, കള്ള് ഷോപ്പുകള്‍ എന്നിവയ്ക്ക് നിലവിലെ വിധി ബാധകമാണോ എന്ന കാര്യത്തില്‍ വ്യക്തത വേണമെന്നും മന്ത്രി പറഞ്ഞു. പാതയോരത്തെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കണമെന്ന സുപ്രീംകോടതി ഉത്തരവില്‍ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് ബെവ്കോയും സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.

NO COMMENTS

LEAVE A REPLY