മുഖ്യമന്ത്രിയാകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കു പളനിസ്വാമി നിവേദനം നല്കി

233

ചെന്നൈ: ശശികല അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് നിയമസഭാ കക്ഷി നേതാവി തെരഞ്ഞെടുത്ത പൊതുമരാമത്തു വകുപ്പു മന്ത്രി എടപ്പാടി പളനിസ്വാമി സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് തമിഴ്‌നാട് ഗവർണർ വിദ്യാസാഗർ റാവുവിനെ കണ്ട്. 5.30ന് രാജ്ഭവനിലെത്തിയ പളനിസ്വാമി പത്തു മിനിട്ടു മാത്രമാണ് ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്.
നിയമസഭാ സമ്മേളനം വിളിച്ചുചേർക്കുന്നതിനു മുമ്പ് തന്നെ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കണമെന്ന് പളനിസ്വാമി ഗവർണറോട് ആവശ്യപ്പെട്ടു. ഭൂരിഭാഗം എംഎൽഎമാരുടെ പിന്തുണ തനിക്കാണെന്നും അദ്ദേഹം അവകാശപ്പെട്ടു. പിന്തുണയ്ക്കുന്ന എംഎൽഎമാർ ഒപ്പിട്ട കത്ത് പളനിസ്വാമി ഗവർണർക്കു കൈമാറിയിട്ടുണ്ട്. 12 അംഗ സംഘത്തിനൊപ്പമാണ് പളനിസ്വാമി രാജ്ഭവനിലെത്തിയത്. പത്തുമിനിട്ടിനകം കൂടിക്കാഴ്ച നടത്തി പുറത്തിറങ്ങിയ പളനിസ്വാമി പക്ഷേ മാദ്ധ്യമപ്രവർത്തകരോടു സംസാരിക്കാൻ തയാറായില്ല. 123 എംഎൽഎമാരുടെ പിന്തുണ തനിക്കുണ്ടെന്ന് അദ്ദേഹം ഗവർണറെ അറിയിച്ചതായാണു സൂചന.

NO COMMENTS

LEAVE A REPLY