ശിവഗിരിയെ റാഞ്ചാന്‍ ശ്രമിക്കുന്നുവെന്ന് പിണറായി വിജയന്‍

192

തിരുവനന്തപുരം: ജാതി ജിന്തയുള്ള സ്വാര്‍ത്ഥ താല്‍പര്യക്കാര്‍ ശിവഗിരിയെ റാഞ്ചാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാപട്യത്തിനെതിരെ സന്യാസിമാര്‍ ജാഗ്രത പാലിക്കണമെന്ന് പിണറായി വിജയന്‍ പറഞ്ഞു. നമുക്ക് ജാതിയില്ലെന്ന ശ്രീനാരായണ ദര്‍ശനത്തിന്റെ ശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുക്കുകയായിരുന്നു മുഖ്യമന്ത്രി.
പരോക്ഷമെങ്കിലും അതിരൂക്ഷ വിമര്‍ശനമാണ് വെള്ളാപ്പള്ളിക്കും ബിജെപിക്കുമെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയത്. സങ്കുചിത താല്‍പര്യക്കാര്‍ വോട്ടിന് വേണ്ടി ഗരു ചിന്തയെ വക്രീകരിക്കുകയാണ്. ഇരുട്ടിന്റെ ശക്തികളോട് കൂട്ടുകൂടുന്നത് ഗുരു നിന്ദയാണ്. ജാതി പറയരുതെന്ന് ഗുരു പറഞ്ഞപ്പോള്‍ ജാതി പറഞ്ഞാലെന്തെന്ന് ചോദിക്കുന്നവരാണ് എസ്‌എന്‍ഡിപിയിലുള്ളത്.ഇത്തരക്കാര്‍ ശിവഗിരിയെ റാഞ്ചാന്‍ ശ്രമിക്കുമ്ബോള്‍ സന്യാസിമാര്‍ ജാഗ്രതപാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.