നടിയെ ആക്രമിച്ച സംഭവത്തില്‍ ദൃശ്യങ്ങള്‍ ഉണ്ടെന്ന് പറയുന്ന ഫെയ്സ്ബുക്ക് പേജ് തടയണമെന്ന് സുപ്രിംകോടതിയില്‍ ഹര്‍ജി

199

ന്യൂഡല്‍ഹി: കൊച്ചിയില്‍ നടിക്കെതിരായ അക്രമത്തിന്‍റെ വീഡിയോ കൈവശമുണ്ടെന്ന് അവകാശപ്പെട്ട് ഫേസ്ബുക്കില്‍ നടക്കുന്ന പ്രചാരം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി. ഇക്കാര്യത്തില്‍ പരിശോധിച്ച്‌ നടപടി എടുക്കാന്‍ ഫേസ്ബുക്ക് അധികൃതര്‍ക്ക് കോടതി നോട്ടീസ് നല്‍കി. തമിഴ് ഭാഷയിലുള്ള ഫെയ്സ്ബുക്ക് പേജാണ് ദൃശ്യങ്ങളുണ്ടെന്ന് അവകാശപ്പെട്ട് രംഗത്തുവന്നത്. പേജിന്‍റെ സ്ക്രീന്‍ ഷോട്ട് അടക്കമാണ് സുനിത കൃഷ്ണന്‍ സുപ്രീം കോടതിയെ സമീപിച്ചത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ലൈംഗിക അതിക്രമ പ്രചാരണങ്ങള്‍ തടയാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സുനിതാ കൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍.

NO COMMENTS

LEAVE A REPLY