രാജ്യദ്രോഹ കേസില്‍ സിമി മുന്‍ മേധാവിയടക്കം 11 പേര്‍ക്ക് ജീവപര്യന്തം

264

ഇന്‍ഡോര്‍ രാജ്യദ്രോഹ കേസില്‍ നിരോധിത സംഘടനയായ സ്റ്റുഡന്‍സ് ഇസ്ലാമിക് മൂവ്മെന്‍റ് ഇന്ത്യ (സിമി) മുന്‍ മേധാവി സഫദര്‍ നഗോറി അടക്കം 11 പേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ. ഇന്‍ഡോര്‍ സി.ബി.ഐ കോടതിയാണ് ശിക്ഷ വിധിച്ചത്. ഗുജറാത്തിലെ സമര്‍ബതി ജയിലില്‍ കഴിയുന്ന പ്രതികളുടെ സുരക്ഷ പരിഗണിച്ച്‌ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് വിധി പ്രസ്താവിച്ചത്.
വിദ്വേഷ പ്രസംഗം, പരിശീലന ക്യാംപ് സംഘഘടപ്പിച്ചു, ദേശയവിരുദ്ധ പുസ്തകങ്ങള്‍ പ്രചരിപിച്ചു എന്നീ കുറ്റങ്ങളാണ് കുറ്റവാളികള്‍ക്കെതിരെ ചുമത്തിയിരുന്നത്. ഇന്‍ഡോറിലെ സന്യോഗിതാഗഞ്ചില്‍ നിന്ന് 2008 മാര്‍ച്ച്‌ 26നാണ് ഇവരെ പോലീസ് പിടികൂടിയത്. ആയുധങ്ങളും വെടിക്കോപ്പുകളും വിദ്വേഷം പ്രചരിപ്പിക്കുന്ന പുസ്തകങ്ങളും കണ്ടെത്തിയിരുന്നു.
ഇവര്‍ക്ക് പരിശീലനം നല്‍കിയിരുന്ന ചോരലിലെ ഫാം ഹൗസില്‍ നിന്ന് സ്ഫോടകവസ്തുക്കും പിടിച്ചെടുത്തിരുന്നു.

NO COMMENTS

LEAVE A REPLY