തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

180

ന്യൂഡല്‍ഹി : വിവിധ വിഷയങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി രംഗത്ത്. സ്വന്തം അധികാരത്തെക്കുറിച്ച്‌ ബോധ്യമില്ലേയെന്ന് കോടതി കമ്മീഷനോട് ചോദിച്ചു. ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ എന്ത് നടപടിയെടുത്തു.

ബിഎസ്പി നേതാവ് മായാവതിക്കെതിരെയും എന്ത് നടപടിയെടുത്തുവെന്നും കമ്മീഷനോട് കോടതി ചോദിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഥപറഞ്ഞ പിഎം മോദി സിനിമ കമ്മീഷന്‍ കാണണം. സിനിമയില്‍ ചട്ടലംഘനം ഉണ്ടയോയെന്ന് പരിശോധിക്കേണ്ടത് ചിത്രം കണ്ടതിന് ശേഷമാണ്. നാളെ ചിത്രം കണ്ടിരിക്കണമെന്നും കോടതി ഉത്തരവിട്ടു.

NO COMMENTS