ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പ്രൊഫിഷ്യൻസി അവാർഡ്

143

തിരുവനന്തപുരം : സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ 2019ലെ എസ്.എസ്.എൽ.എസി, പ്ലസ് ടു (കേരള, സി.ബി.എസ്.സി, ഐ.സി.എസ്.സി) പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും ബി ഗ്രേഡോ അതിനു മുകളിലോ വാങ്ങി പാസ്സായ കേരളത്തിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥി/വിദ്യാർത്ഥിനികൾക്ക് 5,000 രൂപ വീതം ക്യാഷ് അവാർഡ് നൽകുന്നു (മാനസിക വെല്ലുവിളി നേരിടുന്നവർക്ക് ഗ്രേഡ് നിബന്ധനയില്ല, പാസ്സായിരിക്കണം).

40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിത്വം ഉളളവരും വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ളതുമായ ഭിന്നശേഷിക്കാർ മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷിക്കണം. 15ന് വൈകിട്ട് അഞ്ചു മണിവരെ അപേക്ഷ സ്വീകരിക്കും. അപേക്ഷാഫോറംwww.hpwc.kerala.gov.in ൽ ലഭ്യമാണ്. ഫോൺ 0471 2347768, 7152, 7153, 7156.

NO COMMENTS