സ്കൂള്‍ ബസ്സുകളുടെ ക്ഷമതാ പരിശോധന സംസ്ഥാനതലത്തില്‍ ഉടന്‍ തുടങ്ങുമെന്നു വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്

159

മലപ്പുറം • സ്കൂള്‍ ബസ്സുകളുടെ ക്ഷമതാ പരിശോധന സംസ്ഥാനതലത്തില്‍ ഉടന്‍ തുടങ്ങുമെന്നു വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്. സ്കൂള്‍ വളപ്പില്‍ ഇന്നലെയുണ്ടായ അപകടത്തില്‍ സ്കൂള്‍ ബസ്സിടിച്ചു വിദ്യാര്‍ഥിനി മരിച്ച കോട്ടപ്പടി ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു അദ്ദേഹം. പല സ്കൂളുകളിലും പഴയ വാഹനങ്ങളാണു ഉപയോഗിക്കുന്നതെന്നു മന്ത്രി പറഞ്ഞു. മരിച്ച കുട്ടിയുടെ രക്ഷിതാക്കള്‍ക്കും പരുക്കേറ്റ വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്നും മന്ത്രി അറിയിച്ചു.