എറണാകുളം മലയാറ്റൂരില്‍ സ്ത്രീയെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

185

കൊച്ചി: എറണാകുളം മലയാറ്റൂരില്‍ സ്ത്രീയെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇല്ലിക്കത്തോട് സ്വദേശി ലീല ചെല്ലപ്പനാണ് മരിച്ചത്. സമീപത്തെ വീട്ടിലെ പറമ്പില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം വെളുപ്പിനെ മൂന്ന് മണിയോടെയാണ് ലീലയെ വീട്ടില്‍ നിന്ന് കാണാതായത്. തുടര്‍ന്ന് ബന്ധുക്കളും അയല്‍ക്കാരും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് രക്തത്തില്‍ കുളിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തൊട്ടടുത്ത ആള്‍ത്താമസിമില്ലാത്ത വീട്ടിലെ പറമ്പിലായിരുന്നു മൃതദേഹം. തൊട്ടടുത്ത് നിന്ന് വാക്കത്തിയും കണ്ടെത്തി. ലീലയ്ക്ക് കുറച്ച്‌ ദിവസമായി മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അതോടൊപ്പം, കഴിഞ്ഞ വീട് ജപ്തി ചെയ്യാനുള്ള നോട്ടീസും ബാങ്കില്‍ നിന്ന് ലഭിച്ചിരുന്നു. ഇതായിരിക്കാം ആത്മഹത്യയിലേക്ക് വഴിവച്ചതെന്നാണ് പൊലീസ് കരുതുന്നത്. ലീലയുടെ ഭര്‍ത്താവ് ചെല്ലപ്പന്‍ സമീപത്തെ ക്വാറിയില്‍ ജീവനക്കാരാണ്. മൂന്ന് മക്കളാണ് ഇവര്‍ക്കുള്ളത്. സംഭവത്തില്‍ ദുരൂഹത ആരോപിച്ച്‌ നാട്ടുകാര്‍ രംഗത്തെത്തി. ലീലയുടെ കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് സംശയത്തിന് കാരണം. ആലുവ റൂറല്‍ എസ്‍പിയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്ത് പരിശോധന നടത്തി.

NO COMMENTS

LEAVE A REPLY