മഴക്കാല പൂര്‍വ ശുചീകരണ – രോഗപ്രതിരോധ യോഗം മേയ് 04 രാവിലെ 11ന്

162

തിരുവനന്തപുരം : മഴക്കാല പൂര്‍വ ശുചീകരണ – രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കോര്‍പ്പറേഷന്‍ ആസൂത്രണം ചെയ്ത പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനും ഇക്കാര്യത്തില്‍ സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ സ്ഥാപനങ്ങളുടെ ഇടപെടല്‍ സംബന്ധിച്ചു ചര്‍ച്ച ചെയ്യുന്നതിനുമുള്ള യോഗം (മേയ് 04) രാവിലെ 11ന് കോര്‍പ്പറേഷന്‍ മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് മേയര്‍ അറിയിച്ചു.

മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫ്‌ളാറ്റുകളിലും നിര്‍മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടങ്ങളിലും സ്വീകരിക്കേണ്ട മുന്‍കരുതലുകളും ശുചീകരണ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് ആലോചിക്കുന്നതിന് ഫ്‌ളാറ്റ് റസിഡന്‍സ് അസോസിയേഷനുകളുടേയും ബഹുനില കെട്ടിട നിര്‍മാതാക്കളുടേയും യോഗം ഇന്ന് (മേയ് 04) ഉച്ചകഴിഞ്ഞ് 2.30 ന് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്നും അറിയിപ്പില്‍ പറയുന്നു.

NO COMMENTS