ചോദ്യപേപ്പര്‍ ചോര്‍ച്ച കാരണം റദ്ദാക്കിയ എസ്.എസ്.എല്‍.സി കണക്ക് പരീക്ഷ ഇന്ന്

178

ചോദ്യപേപ്പര്‍ ചോര്‍ച്ച കാരണം റദ്ദാക്കിയ എസ്.എസ്.എല്‍.സി കണക്ക് പരീക്ഷ ഇന്ന് വീണ്ടും നടക്കും. ഉച്ചയ്‌ക്ക് 1.45 മുതല്‍ വൈകുന്നേരം 4.30 വരെയാണ് പരീക്ഷ. ഒരു സ്വകാര്യ സ്ഥാപനത്തിന്റെ മാതൃകാ ചോദ്യപ്പേപ്പറുമായി സാമ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് കണക്ക് പരീക്ഷ വീണ്ടും നടത്തുന്നത്. അഞ്ചു ദിവസം കൊണ്ട് പുതിയ ചോദ്യപേപ്പര്‍ അച്ചടിക്കുകയായിരുന്നു. ഇന്നത്തെ പരീക്ഷയോടെ ഈ വര്‍ഷത്തെ എസ്.എസ്.എല്‍സി പരീക്ഷ അവസാനിക്കും. അതിനിടെ ചോദ്യപേപ്പര്‍ വിവാദം അന്വേഷിക്കുന്ന പൊതുവിദ്യാഭ്യാസ സെക്രട്ടറി, സസ്‌പെന്റ് ചെയ്യപ്പെട്ട അധ്യാപകനില്‍ നിന്നും മലപ്പുറത്തെ സ്വകാര്യ സ്ഥാപനത്തിലും തെളിവെടുപ്പ് നടത്തി. അന്തിമ റിപ്പോര്‍‍ട്ട് പൊതുവിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസ് ഉടന്‍
സര്‍ക്കാരിന് നല്‍കും.

NO COMMENTS

LEAVE A REPLY