മുംബൈ: ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 104 പോയന്റ് നേട്ടത്തില്‍ 29635ലും നിഫ്റ്റി 22 പോയന്റ് ഉയര്‍ന്ന് 9166ലുമെത്തി. ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ നിക്ഷേപകര്‍ തിടുക്കംകൂട്ടിയതാണ് വിപണിക്ക് കരുത്ത് പകര്‍ന്നത്. ബിഎസ്ഇയിലെ 1359 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 388 ഓഹരികള്‍ നഷ്ടത്തിലുമാണ്. എസ്ബിഐ, വേദാന്ത, എല്‍ആന്റ്ടി, ഒഎന്‍ജിസി തുടങ്ങിയവ നേട്ടത്തിലും ആക്സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ലുപിന്‍, ഭാരതി എയര്‍ടെല്‍, വിപ്രോ, ഭേല്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്.