ഉത്തര്‍ പ്രദേശില്‍ ട്രെിയന്‍ പാളം തെറ്റി

173

ലക്നോ: ഉത്തര്‍ പ്രദേശില്‍ ട്രെിയന്‍ പാളം തെറ്റി. മഹാകൗശല്‍ എക്സ്പ്രസിന്‍റെ എട്ട് ബോഗികളാണ് പാളം തെറ്റിയത്. ലക്നോവില്‍ നിന്ന് 270കിലോമീറ്റര്‍ അകലെ മഹോബക്കും കുല്‍പഹാറിനുമിടയില്‍ പുലര്‍ച്ചെ രണ്ടു മണിയോടു കൂടിയാണ് അപകടം. അപകടത്തില്‍ 18ഒാളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആറു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മഹോബ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകട കാരണം വ്യക്തമായിട്ടില്ല. മധ്യപ്രദേശിലെ ജബല്‍പൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുന്ന ട്രെയിനാണ് അപകടത്തില്‍ പെട്ടത്.

NO COMMENTS

LEAVE A REPLY