സംസ്ഥാനത്തെ 12 സ്പോര്‍ട്സ് ഹോസ്റ്റലുകള്‍ പൂട്ടാന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ തീരുമാനം

222

തിരുവനന്തപുരം: സ്പോര്‍ട്സ് ഹോസ്റ്റലുകളുടെ നടത്തിപ്പില്‍ വ്യാപക ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ 12 സ്പോര്‍ടസ് ഹോസ്റ്റലുകള്‍ പൂട്ടാന്‍ തീരുമാനം. നിലവാരമില്ലാത്ത 23 ഹോസ്റ്റലുകളില്‍ ഇക്കൊല്ലം പ്രവേശനം നല്‍കേണ്ടന്നും സ്പോര്‍ട്സ് കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. നിലവാരം മെച്ചപെടുത്തിയില്ലങ്കില്‍ വരും വര്‍ഷം ഇവയും പൂട്ടും. സംസ്ഥാനത്തെ സ്പോര്‍ട് ഹോസ്റ്റലുകളുടെ നിലവാരത്തെ കുറിച്ച്‌ പഠിച്ച മൂന്നംഗ വിദഗ്ദ സമിതിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ നടപടി. ഭക്ഷണത്തിനായി അനുവദിക്കുന്ന തുക വകമാറ്റുന്നതടക്കം വ്യാപക ക്രമക്കേട് സമിതി കണ്ടെത്തിയിരുന്നു. നിലവാരമില്ലാത്ത കുട്ടികളെ ഹോസ്റ്റലുകളില്‍ പ്രവേശിപ്പിച്ചിരിക്കുന്നതായതും സമിതി കണ്ടെത്തി. ഇതേതുടര്‍ന്നാണ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലുകളെ മാത്രം പ്രോത്സാഹിപ്പിച്ചാല്‍ മതിയെന്ന് കൗണ്‍സില്‍ തീരുമാനമെടുത്തത്.

NO COMMENTS

LEAVE A REPLY