ഹോളിവുഡ് താരം ജോണ്‍ ഹര്‍ട്ട് അന്തരിച്ചു

237

ലണ്ടന്‍: ഹോളിവുഡ് താരം ജോണ്‍ ഹര്‍ട്ട് (77) അന്തരിച്ചു. ദ എലഫെന്‍റ് മാന്‍, എ മാന്‍ ഫോര്‍ ഓള്‍ സീസണ്‍സ്, എലീയന്‍. മിഡ്നൈറ്റ് എക്സ്പ്രസ്, ഹാരിപോട്ടര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ജോണ്‍ ഹര്‍ട്ട്. അര്‍ബുദ രോഗബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. ബാഫ്ത, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. സിനിമയ്ക്കു പുറമേ ടെലിവിഷന്‍ നാടകരംഗത്തും ഹര്‍ട്ട് സജീവമായിരുന്നു. അടുത്തിടെ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ ജീവിതം ഇതിവൃത്തമാക്കിയ ചിത്രത്തില്‍ കെന്നഡിയുടെ ഭാര്യാപിതാവായി ജോണ്‍ഹര്‍ട്ട് അഭിനയിച്ചിരുന്നു.

NO COMMENTS

LEAVE A REPLY