സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവ് ഹാജരാക്കാന്‍ എം കെ കുരുവിളക്ക് കോടതി കൂടുതല്‍ സമയം അനുവദിച്ചു

184

ബെംഗളൂരു: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതിയായ ബംഗളൂരുവിലെ സോളാര്‍ കേസില്‍ തെളിവ് ഹാജരാക്കാന്‍ വ്യവസായി എം കെ കുരുവിളക്ക് കോടതി കൂടുതല്‍ സമയം അനുവദിച്ചു. കേസ് ഈ മാസം പതിമൂന്നിന് വീണ്ടും പരിഗണിക്കും. ഇത് മൂന്നാം തവണയാണ് കൂടുതല്‍ തെളിവ് ഹാജരാക്കാന്‍ കുരുവിള സമയം ആവശ്യപ്പെടുന്നത്.
തെളിവ് ഹാജരാക്കാത്തതിനാല്‍ കഴിഞ്ഞ ഒക്ടോബര്‍ 24ന് പുറപ്പെടുവിച്ച വിധി നടപ്പാക്കുന്നത് സിറ്റി സിവില്‍ ആന്റ് സെഷന്‍സ് കോടതി മാറ്റിവച്ചിരിക്കുകയാണ്.തന്റെ ഭാഗം കേള്‍ക്കാതെയുളള ഏകപക്ഷീയ വിധിയാണ് ഉണ്ടായതെന്ന ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജിയില്‍ വിസ്താരം പൂര്‍ത്തിയായിരുന്നു.

NO COMMENTS

LEAVE A REPLY