ലോ അക്കാദമിയുടെ ഭൂമി പ്രശ്നത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് അപലപനീയം : വി എം സുധീരന്‍

180

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി പ്രസിഡന്‍റ് വി എം സുധീരന്‍. ലോ അക്കാദമിയുടെ ഭൂമി പ്രശ്നത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട റവന്യു മന്ത്രിയുടെ തീരുമാനം തള്ളിയ മുഖ്യമന്ത്രിയുടെ നിലപാട് അപലപനീയമെന്ന് സുധീരൻ പറഞ്ഞു . ഇത് മുഖ്യമന്ത്രിയുടെ പദവിക്ക് യോജിക്കുന്നതല്ല . സർക്കാരും മാനേജ്മെന്‍റും തമ്മിൽ ഒത്തു കളിക്കുന്നുവെന്നും റവന്യു മന്ത്രിയേക്കാൾ മുഖ്യമന്ത്രിക്ക് വിശ്വാസം ലോ അക്കാദമി മാനേജ്മെന്‍റിനെയെന്നും സുധീരൻ ആരോപിച്ചു.
അതേ സമയം മുഖ്യമന്ത്രിയുടെ വാക്കുകൾ വേദനിപ്പിച്ചെന്ന് പരാതിക്കാരനായ നടരാജൻ പിള്ളയുടെ മകൻ പറഞ്ഞു. ഏതോ ഒരു പിള്ളയെന്ന് മുഖ്യമന്ത്രി പറഞ്ഞത് തന്നെ വേദനിപ്പിച്ചെന്നാണ് നടരാജൻ പിള്ളയുടെ മകൻ വെങ്കിടേഷ് പറഞ്ഞത്.

NO COMMENTS

LEAVE A REPLY