ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സിന്ധൂ നദീജലകരാര്‍ മധ്യസ്ഥ നടപടികളില്‍ നിന്ന് ലോക ബാങ്ക് പിന്മാറി

206

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സിന്ധൂ നദീജലകരാര്‍ മധ്യസ്ഥ നടപടികളില്‍ നിന്ന് ലോക ബാങ്ക് പിന്മാറി.
സിന്ധൂ നദീജല തര്‍ക്കം പരിഹരിക്കുന്നതിനുള്ള നടപടികള്‍ തല്‍ക്കാലം നിര്‍ത്തിവെക്കുകയാണെന്നും ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ഭിന്നാഭിപ്രായങ്ങള്‍ പരിഹരിക്കുന്നതിനും ബദല്‍മാര്‍ഗത്തിനും ഹൈഡ്രോളിക് വൈദ്യുതി നിലയം സ്ഥാപിക്കുന്നതിനും സഹായം തുടര്‍ന്നും നല്‍കുമെന്നും ലോക ബാങ്ക് പ്രസിഡന്റ് ജിം യോങ് കിം പറഞ്ഞു. ഇരു രാജ്യങ്ങളുടെയും ധനകാര്യമന്ത്രിമാര്‍ക്ക് അയച്ച കത്തിലാണ് ജിം യോങ് കിം ഇക്കാര്യം അറിയിച്ചത്. ഉറി ഭീകാരക്രമണത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ പശ്ചാതലത്തില്‍ സിന്ധൂ ജലനദീ കരാറിലും വിള്ളല്‍ വീണിരുന്നു. തര്‍ക്ക പരിഹാരത്തിന് മധ്യസ്ഥനായി ഒരു പരിസ്ഥിതി വിദഗ്ദ്ധനെ നിയമിക്കാന്‍ ലോക ബാങ്ക് തീരുമാനിച്ചിരുന്നു. ഇത് നടക്കാതെ പോയതാണ് ലോക ബാങ്കിന്റെ പിന്മാറ്റത്തിന് പിന്നിലെന്നാണ് സൂചന. 1960 സെപ്തംബര്‍ 19ന് അന്നത്തെ പ്രധാനമന്ത്രി നെഹ്റുവും പാകിസ്താന്‍ പ്രസിഡന്റ് അയൂബ്ഖാനും ഒപ്പുവെച്ച ഉടമ്ബടി പ്രകാരം കിഴക്കോട്ടൊഴുകുന്ന ബിയാസ്, രാവി, സത്ലജ് എന്നീ നദികളുടെ നിയന്ത്രണം ഇന്ത്യക്കും പടിഞ്ഞാറോട്ടൊഴുകുന്ന സിന്ധു, ചിനാബ്, ഝലം എന്നീ നദികളുടെ നിയന്ത്രണം പാകിസ്താനുമാണ്. കരാര്‍ പ്രകാരം സിന്ധൂ നദിയിലെ 80 ശതമാനം വെള്ളവും പാകിസ്താനാണ് ലഭിക്കുന്നത്.

NO COMMENTS

LEAVE A REPLY