പാകിസ്താനിലേക്ക് മനുഷ്യ ബോംബായി പോകാന്‍ തയ്യാറെന്ന് ശിവസേന പ്രവര്‍ത്തകര്‍

215

സൂററ്റ്: പാകിസ്താനിലേക്ക് മനുഷ്യ ബോംബായി പോകാന്‍ തയ്യാറാണെന്ന് ശിവസേന പ്രവര്‍ത്തകര്‍. സൂററ്റ് ജില്ലാ കളക്ടറെ കണ്ട് സമര്‍പ്പിച്ച നിവേദനത്തിലാണ് മനുഷ്യ ബോംബ് ആകാന്‍ തയ്യാറാണെന്ന് ശിവസേന പ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്. പാകിസ്താനെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു.
ഇന്ത്യയും പാകിസ്താനും തമ്മില്‍ യുദ്ധമുണ്ടായാല്‍ പരുക്കേല്‍ക്കുന്ന സൈനികര്‍ക്ക് അവയവദാനം നടത്താന്‍ തയ്യാറാണെന്നും ശിവസേന പ്രവര്‍ത്തകര്‍ വ്യക്തമാക്കി. 28 ശിവസേന പ്രവര്‍ത്തകരാണ് കളക്ടര്‍ക്ക് നിവേദനം സമര്‍പ്പിച്ചത്. പ്രവര്‍ത്തകര്‍ നിവേദനം സമര്‍പ്പിച്ചതായി ശിവസേനയുടെ സൂററ്റ് ഘടകം പ്രസിഡന്‍റ് അരുണ്‍ കലാല്‍ സ്ഥിരീകരിച്ചു.ഇനിയും സമാധാനം പാലിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് ശിവസേനയുടെ മുഖപത്രമായ സാംമ്നയില്‍ എഴുതിയ ലേഖനത്തില്‍ പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. ഉറി ആക്രമണത്തിന് ശേഷം ഇന്ത്യ ഒറ്റപ്പെട്ടു. പാകിസ്താനെ ആഗോളതലത്തില്‍ ഒറ്റപ്പെടുത്തുമെന്ന് പറയുന്പോഴും യഥാര്‍ത്ഥത്തില്‍ നടക്കുന്നത് മറ്റൊന്നാണെന്നും ശിവസേന വിമര്‍ശിച്ചു.

NO COMMENTS

LEAVE A REPLY