വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണം നടത്തിയത് ഗൂഢലക്ഷ്യത്തോടെ ; മുഖ്യമന്ത്രി

27

വിഴിഞ്ഞത്തെ പൊലീസ് സ്റ്റേഷൻ ആക്രമണം ഗൂഢലക്ഷ്യത്തോടെ നടത്തിയതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ സമാധാനം തകർക്കാനുള്ള ശ്രമമാണ്. ഭീഷണിയും വ്യാപക ആക്രമണവും നടക്കുന്നു. വിഴിഞ്ഞത്ത് ക്രമസമാധാനം തകർക്കാൻ ആസൂത്രിത ശ്രമമാണ് നടന്നതെന്നും മുഖ്യമന്ത്രി പഞ്ഞു.

ജനങ്ങളുടെ ശാന്തമായ ജീവിതം തകർക്കുക എന്ന ലക്ഷ്യത്തോടെ അക്രമസമരത്തിലേക്ക് ചില പ്രക്ഷോഭങ്ങൾ മാറുന്നു. അതിന്റെ ഭാഗമായി പൊലീസിന്റെ നേർക്ക് ആക്രമണം നടന്നു. പൊലീസ് സ്റ്റേഷനുകൾ ആക്രമിക്കുമെന്ന ആഹ്വാനങ്ങൾ പരസ്യമായി ഉയരുന്നു. ഇത് വെറും ആഹ്വാനം മാത്രമായി ഒതുങ്ങിയില്ല. ആഹ്വാനം ചെയ്തവർ ഇത്തരത്തിൽ അക്രമം സംഘടിപ്പിക്കാനും ശ്രമിച്ചു. അക്രമികളുടെ ലക്ഷ്യം സാധിക്കാതെ പോയത് പോലീസിന്റെ ധീരമായ നിലപാടു കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.തൃശ്ശൂരിൽ നടന്ന വനിതാ പോലീസ് കോൺസ്റ്റബിൾമാരുടെ പാസിങ് ഔട്ട് പരേഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

NO COMMENTS