കാവേരി നദീജല തര്‍ക്കം : പ്രധാനമന്ത്രി ഇടപെടണം, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

221

ബെംഗളൂരു• കാവേരി നദീജല തര്‍ക്കത്തില്‍ നീതി ലഭിക്കുന്നില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സുപ്രീംകോടതിയുടെ ആദ്യ ഉത്തരവ് നടപ്പാക്കാന്‍ ബുദ്ധിമുട്ടുണ്ട്. അതു മനസിലാക്കിയാണ് കോടതി പുതിയ ഉത്തരവിറക്കിയത്. കര്‍ണാടകയില്‍ കര്‍ഷകര്‍ക്കു കുടിവെള്ളം പോലും ലഭിക്കുന്നില്ല. കാവേരി പ്രശ്നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കു കത്തയച്ചിട്ടുണ്ട്. തമിഴ്നാട് മുഖ്യമന്ത്രിയുമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു.സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനായി പൊലീസ് നടത്തിയ വെടിവയ്പില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നതിനു മാധ്യമ പ്രവര്‍ത്തകരുടെ സഹായവും ആവശ്യമാണ്.ബെംഗളൂരു കര്‍ണാടകയുടെ തലസ്ഥാന നഗരം മാത്രമല്ല, ഇന്ത്യയുടെ സിലിക്കണ്‍വാലി കൂടിയാണ്. സംഘര്‍ഷം ഒരു പ്രശ്നത്തിനും പരിഹാരല്ല. നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണ്ണവിശ്വാസമുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു.

NO COMMENTS

LEAVE A REPLY